തിരുവനന്തപുരം: ക്രെഡിറ്റ് കാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ വില്‍പ്പനയ്ക്ക് വെച്ച സംഭവത്തില്‍ നിര്‍ദ്ദേശങ്ങളുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ രംഗത്ത്.
ഇത് വളരെ സങ്കീര്‍ണ്ണമായ വിഷയമാണെന്നും എല്ലാ ഉപഭോക്താക്കളും മുന്‍ കരുതലെടുക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. സംഭവത്തെ തുടര്‍ന്ന് റിസര്‍വ് ബാങ്കുമായും കേന്ദ്ര ഏജന്‍സികളുമായും ബന്ധപ്പെടുമെന്നും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഇന്റര്‍നെറ്റിലെത്തിയതിനെ കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.