തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ വിവാദത്തില്‍ വിശദീകരണവുമായി വിമാനക്കമ്പനി രംഗത്ത്. ഹെലികോപ്ടര്‍ ബുക്ക് ചെയ്തത് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇടപെട്ടാണെന്ന് ചിപ്‌സന്‍ ഏവിയേഷന്‍ കമ്പനി വ്യക്തമാക്കി.
13 ലക്ഷം രൂപ വാടകയ്ക്ക് ബംഗളൂരുവില്‍ നിന്ന് ഹെലികോപ്ടര്‍ കൊണ്ടുവരാനായിരുന്നു ധാരണ. എന്നാല്‍ ഹെലികോപ്ടര്‍ മൈസൂരില്‍നിന്ന് എത്തിക്കാനായതിനാല്‍ വാടക 8 ലക്ഷമായി കുറച്ചെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയ്ക്ക് ക്ലിയറന്‍സ് നല്‍കുക മാത്രമാണ് ചെയ്തതെന്നാണ് ബെഹ്‌റ നേരത്തെ അറിയിച്ചിരുന്നത്. സുരക്ഷ ഒരുക്കുക മാത്രമാണ് പൊലീസ് ചെയ്തത്. മറ്റ് കാര്യങ്ങളെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ഡിജിപി പറഞ്ഞിരുന്നു.