തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റ ചുമതലയേറ്റു.
ബെഹ്‌റയെ സംസ്ഥാന പൊലീസ് മേധാവിയായി വീണ്ടും നിയമിക്കാന്‍ മന്ത്രിസഭാ യോഗം കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു.
ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടറായ ലോക്‌നാഥ് ബെഹ്‌റ ആ ചുമതലയും തുടര്‍ന്നു വഹിക്കും. സര്‍വീസിലെ സീനിയറായ ജേക്കബ് തോമസിനെ മറികടന്നാണു ബെഹ്‌റ പോലീസ് മേധാവിയാകുന്നത്.
55 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബെഹ്‌റ പൊലീസ് ആസ്ഥാനത്തേക്ക് തിരിച്ചെത്തിയത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2016 മേയ് 31നു ടി.പി. സെന്‍കുമാറിനെ പുറത്താക്കി ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാന പോലീസ് മേധാവിയായി നിയമിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്തു സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന പോലീസ് മേധാവിയായി അദ്ദേഹത്തെ നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.