കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്റെ വീഴ്ച കാരണമല്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.
അത് കോടതിയുടെ നിയമപരമായ നടപടി മാത്രമാണെന്നും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.
കുറ്റപത്രം സമര്‍പ്പിക്കാന്‍ സമ്മര്‍ദമില്ല. നിയമപരമായി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിന് ഹൈക്കോടതി ചൊവ്വാഴ്ച കടുത്ത ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഗൂഢാലോചനക്കുറ്റം ആയതിനാല്‍ ഇനി ജയിലില്‍ കഴിയേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം നല്‍കിയത്.
കേസില്‍ ദിലീപിനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് ആലുവ റുറല്‍ എസ്.പി. എ.വി. ജോര്‍ജും പറഞ്ഞിരുന്നു.