നടി ആക്രമിക്കപ്പെട്ട കേസില്‍ സെന്‍കുമാറിന്റെ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് ബെഹ്‌റ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ സെന്‍കുമാറിന്റെ ഉത്തരവ് പരിശോധിക്കുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ.

മികച്ച ടീമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. ഏത് സാഹചര്യത്തിലാണ് സെന്‍കുമാറിന്റെ ഉത്തരവെന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എഡിജിപി സന്ധ്യ നിലവില്‍ മേല്‍നോട്ട ചുമതലയാണ് നിര്‍വഹിക്കുന്നത്. അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ബെഹ്‌റ വ്യക്തമാക്കി.

സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലോക്‌നാഥ് ബെഹ്‌റ.

Top