അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ ഗര്‍ഭിണികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രത്യേക കൗണ്ടര്‍

DGP Loknath Behera

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുവരുന്ന ഗര്‍ഭിണികള്‍, മുതിര്‍ന്നപൗരന്‍മാര്‍, ഗുരുതരമായ അസുഖമുളളവര്‍ എന്നിവര്‍ക്കായി അതിര്‍ത്തി ജില്ലകളിലെ ചെക്ക്‌പോസ്റ്റുകളില്‍ പ്രത്യേകം കൗണ്ടര്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ .

തിരുവനന്തപുരം റൂറലിലെ അമരവിള, കൊല്ലം റൂറലിലെ ആര്യങ്കാവ്, പാലക്കാട്ടെ വാളയാര്‍, വയനാട്ടിലെ മുത്തങ്ങ, കാസര്‍കോട്ടെ തലപ്പാടി എന്നീ ചെക്ക്‌പോസ്റ്റുകളിലാണ് പ്രത്യേക കൗണ്ടര്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ച് കൗണ്ടറില്‍ ബോര്‍ഡ് സ്ഥാപിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top