തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇറക്കിയ വിവാദ ഉത്തരവ് പുറത്ത്. എല്ലാ പോലീസ് സ്റ്റേഷനികളിലും ഒരു പ്രത്യേക കമ്പനിയുടെ ഒരേ കളര്‍ കോഡിലുള്ള പെയിന്റ് ഉപയോഗിക്കണമെന്നായിരുന്നു ബെഹ്റയുടെ ഉത്തരവ്. സെന്‍കുമാറിനെ പോലീസ് മേധാവിയായി പുനര്‍നിയമിക്കുന്നതിന് മുന്നോടിയായി സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പാണ് ബെഹ്റ ഈ ഉത്തരവിറക്കിയത്.
ഏപ്രില്‍ മാസം 28 നാണ് എല്ലാ പോലീസ് സ്റ്റേഷനുകളിലും സി.ഐ, ഡി.വൈ.എസ്.പി ഓഫീസുകളിലും ഒരേ കമ്പനിയുടെ ഒരേ കളര്‍ പെയിന്റ് അടിക്കണമെന്ന കര്‍ശന നിര്‍ദേശം ബെഹ്റ ഇറക്കിയത്. ഉത്തരവ് പ്രകാരം എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ അടക്കം ഇത് നടപ്പിലാക്കുകയും ചെയ്തു.
ബെഹ്റയുടെ വിവാദ ഉത്തരവുകള്‍ സെന്‍കുമാര്‍ പോലീസ് മേധാവിയായതോടെ പിന്‍വലിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇത് പുറത്തായത്. നിറം തിരിച്ചറിയുന്നതിന് വേണ്ടിയാണ് പെയിന്റ് കമ്പനിയുടെ പേര് സഹിതം ഉത്തരവിറക്കിയതെന്നാണ് ബെഹ്റയുടെ വിശദീകരണം. എന്നാല്‍ ഒരേ കമ്പനിയുടെ പെയിന്റ് തന്നെ ഉപയോഗിക്കണമെന്ന് ഉത്തരവിലില്ലെന്നും അദ്ദേഹം പറഞ്ഞു.