ഒറ്റനമ്പര്‍ ലോട്ടറി ഇടപാട് ; സംസ്ഥാനത്ത് നിരവധി പേര്‍ അറസ്റ്റിലായതായി ഡിജിപി

BAHRA-DGP

തിരുവനന്തപുരം: ഒറ്റനമ്പര്‍ ലോട്ടറി ഇടപാടില്‍ സംസ്ഥാനത്ത് 57 പേരോളം പേര്‍ അറസ്റ്റിലായതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഒറ്റനമ്പര്‍ ലോട്ടറിയുമായി ബന്ധപ്പെട്ട് 49 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പലയിടത്തായി പൊലീസ് നടത്തിയ പരിശോധനയില്‍ ഒമ്പതു ലക്ഷത്തോളം രൂപയും, നിരവധി മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. നിരവധി വാഹനങ്ങളും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒറ്റനമ്പര്‍ ലോട്ടറി ഇടപാടുകാര്‍ക്ക് രാജ്യാന്തര ബന്ധമുണ്ടോയെന്നു പരിശോധിക്കുമെന്നും, കേസ് അതീവഗുരുതരമാണെന്നും ഡിജിപി അറിയിച്ചു.

ലോട്ടറിയുമായി ബന്ധപ്പെവര്‍ തന്നെയാണ് പലയിടത്തും ഒറ്റനമ്പര്‍ ലോട്ടറിയുടെ വില്‍പ്പനക്കാരാകുന്നതും, കടകളില്‍ നടത്തുന്ന ഒറ്റനമ്പര്‍ ലോട്ടറി വില്‍പ്പന മാത്രമാണ് പൊലീസിനു ഇപ്പോള്‍ പിടികൂടാന്‍ സാധിച്ചിരിക്കുന്നത്.

Top