ശ്രീജിത്തിന്റെ മരണം ; ഉത്തരവാദികളായവര്‍ രക്ഷപ്പെടില്ലെന്ന് ഡിജിപി

loknath-behra

കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ രക്ഷപ്പെടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അറസ്റ്റിലായ ആര്‍.ടി.എഫ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലടങ്ങിയ വീഡിയോ അന്വേഷണ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

വീഡിയോ താന്‍ കണ്ടിട്ടില്ലെന്നും, അത് ബന്ധപ്പെട്ടവര്‍ക്ക് കൈമാറുമെന്നും, ജനങ്ങളുമായുള്ള പൊലീസിന്റെ പെരുമാറ്റത്തെ കുറിച്ചാണ് പ്രധാനമായും യോഗം ചര്‍ച്ച ചെയ്യുകയെന്നും ബെഹ്‌റ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന അപ്രഖ്യാപിത ഹര്‍ത്താല്‍ നിര്‍ഭാഗ്യകരമാണെന്നും ഹര്‍ത്താലിന്റെ മറവില്‍ ചിലര്‍ മനപ്പൂര്‍വ്വം വര്‍ഗീയ വികാരം ഉണര്‍ത്താന്‍ ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top