ദാവോസ്: 2019 ൽ സഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇന്ത്യൻ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇടിവ് സംഭവിക്കാൻ സാധ്യതയുണ്ടെന്ന് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍. ലോക സാമ്പത്തിക ഫോറത്തിനിടെ ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
താന്‍ ഒരു രാഷ്ട്രീയക്കാരനല്ല. എന്നാല്‍ എല്ലാ രാഷ്ട്രീയക്കാരുമായും താൻ സംസാരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ധനമന്ത്രി താങ്കളായിരിക്കുമോ എന്ന ചോദ്യത്തിന്, അക്കാര്യങ്ങള്‍ വെറും അഭ്യൂഹങ്ങളാണെന്നും താന്‍ ഒരു രാഷ്ട്രീയക്കാരനല്ലെന്നുമായിരുന്നു രഘുറാം രാജന്റെ മറുപടി.
ഇന്ത്യയുടെ കാര്‍ഷിക പ്രതിസന്ധികള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി രാജ്യത്ത് മിതമായ നിരക്കിലുള്ള സാമ്പത്തിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും. രാജ്യത്തെ തൊഴിലില്ലായ്‌മ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.