മധ്യപ്രദേശ്; വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്ന് വ്യക്തമാക്കി ബി.എസ്.പി. പാര്‍ട്ടി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ രാംജി ഗൗതമാണ് ഇക്കാര്യം സ്ഥിതീകരിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിലെ ബിഎസ്പിയുടെ പ്രകടനത്തെ വിലയിരുത്തിയതിന് ശേഷമായിരുന്നു രാംജി ഗൗതം ഇക്കാര്യം അറിയിച്ചത്.
മഹാസഖ്യസാധ്യതകള്‍ അവസാനിക്കുകയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പാര്‍ട്ടി അദ്ധ്യക്ഷ മായാവതി പറയുന്നത് താന്‍ അനുസരിക്കുന്നു എന്നതായിരുന്നു രാംജി ഗൗതം മറുപടി നല്‍കിയത്. മധ്യപ്രദേശില്‍ ബി.എസ്.പി മോശം പ്രകടനം കാഴ്ചവെച്ചതിനെ തുടര്‍ന്ന് ബി.എസ്.പി അദ്ധ്യക്ഷ മായാവതി സംസ്ഥാനത്തെ സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് കമ്മറ്റി പിരിച്ചുവിട്ടിരുന്നു.
അതിന് ശേഷം സംസ്ഥാന അദ്ധ്യക്ഷന്‍ പ്രദീപ് ആഹിര്‍വാറിനെയും രമാചല്‍ രാജ്ഭരെയും സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് രാംജി ഗൗതമിന് സംസ്ഥാന അദ്ധ്യക്ഷന്റെ ഉത്തരവാദിത്വം നല്‍കി. ഡി.പി ചൗധരിയ്ക്ക് ഉപാദ്ധ്യക്ഷന്‍ പദവി നല്‍കുകയും ചെയ്തു.