ടി ഡി പിയുടെ അവിശ്വാസ പ്രമേയത്തിന് ലോക്‌സഭ സ്പീക്കറുടെ അനുമതി

Loksabha

ന്യൂഡല്‍ഹി : ടി ഡി പിയുടെ അവിശ്വാസ പ്രമേയത്തിന് ലോക്‌സഭ സ്പീക്കര്‍ സുമിത്രാ മഹാജന്റെ അനുമതി. പ്രമേയത്തില്‍ ചര്‍ച്ചക്ക് തയാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. ടി.ഡി.പി.യുടെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുന്നതായി കോണ്‍ഗ്രസും ലോക്‌സഭയില്‍ വ്യക്തമാക്കി. അതിനാല്‍ അവിശ്വാസ പ്രമേയം ലോക്‌സഭ ചര്‍ച്ച ചെയ്യും.

അതേ സമയം, വര്‍ഷകാല സമ്മേളനം സുഗമമായി നടത്തുന്നതിന് എല്ലാ പാര്‍ട്ടികളും സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഏത് വിഷയത്തിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

പതിനെട്ട് ദിവസം നീണ്ടു നില്‍ക്കുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിനാണ് ഇന്ന് തുടക്കം കുറിച്ചത്. സമ്മേളനം ഓഗസ്റ്റ് 10 ന് അവസാനിക്കും.

Top