ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും വീണ്ടും പാര്‍ട്ടിമാറ്റം. നിയമസഭാംഗമായ ദേവീന്ദര്‍ സിങ് ഷെരാവത് പാര്‍ട്ടി വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നു. പാര്‍ട്ടി പരിപാടികള്‍ക്ക് പോലും തന്നെ ക്ഷണിക്കാറില്ലെന്നും എഎപി തന്നെ അവഗണിക്കുകയാണെന്നും ആരോപിച്ചാണ് ദേവീന്ദര്‍ സിങ് പാര്‍ട്ടി വിട്ടത്.
മുതിര്‍ന്ന ബി.ജെ.പി.നേതാക്കളുടെ സാന്നിധ്യത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ബി.ജെ.പിയില്‍ ഔദ്യോഗികമായി ചേര്‍ന്നത്. ഡല്‍ഹിയിലെ ബിജ്വാസന്‍ മണ്ഡലത്തെയാണ് ദേവീന്ദര്‍ സിങ് ഷെരാവത്ത് പ്രതിനിധീകരിക്കുന്നത്.ഒരാഴ്ചക്കിടെ രണ്ട് എംഎല്‍എമാരാണ് പാര്‍ട്ടി വിട്ടത്.