ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് ബന്ധമുള്ള 687 ഫെയ്സ്ബുക്ക് പേജുകള്‍ അധികൃതര്‍ നീക്കം ചെയ്തു. ബിജെപിക്കെതിരെ വ്യാപക പ്രചാരണങ്ങളും വിമര്‍ശനങ്ങളും നടത്തിയ പേജുകളാണ് നീക്കിയത്.
റദ്ദാക്കിയ പേജുകളിലെ, ബിജെപിയെ വിമര്‍ശിച്ചുകൊണ്ടുള്ള ചില ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ ചിത്രങ്ങളും അധികൃതര്‍ പുറത്ത് വിട്ടിട്ടുണ്ട്.കോണ്‍ഗ്രസ് ഐടി സെല്ലുമായി ബന്ധമുള്ളവരായിരുന്നു ഈ പേജുകള്‍ നിയന്ത്രിച്ചിരുന്നത്.വ്യാജ അക്കൗണ്ടുകളായിരുന്നു ഇവയെന്നും ഫെയ്സ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി.