മഷി പുരട്ടിയ ശേഷം സ്ത്രീക്ക് വോട്ട് നിഷേധിച്ചു; തിരുവനന്തപുരത്ത് പ്രതിഷേധം

vote

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൈയില്‍ മഷി പുരട്ടിയതിന് ശേഷം സ്ത്രീക്ക് വോട്ട് നിഷേധിച്ചതായി പരാതി. തിരുവനന്തപുരം പാല്‍കുളങ്ങര യു.പി സ്‌കൂളിലെ 37-ാം ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ പൊന്നമ്മാള്‍ ഭഗവതി എന്ന 78കാരിക്കാണ് മറ്റൊരാള്‍ വോട്ട് ചെയ്‌തെന്ന് പറഞ്ഞ് വോട്ട് നിഷേധിച്ചത്. പൊന്നമ്മാളിന്റെ പേരില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

നേരത്തെ, കൊല്ലത്ത് കള്ളവോട്ട് നടന്നതായി പരാതി ഉയര്‍ന്നിരുന്നു. കൊല്ലം പട്ടത്താനം സ്‌കൂളില്‍ ബൂത്ത് നമ്പര്‍ 50 ലാണ് കള്ളവോട്ട് നടന്നത്. മാടന്‍ നട സ്വദേശി മഞ്ജു വോട്ട് ചെയ്യാനെത്തിയപ്പോള്‍ വോട്ട് മറ്റാരോാ ചെയ്‌തെന്ന് പോളിംഗ് ഓഫീസര്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് കള്ള വോട്ട് നടന്നെന്ന് വ്യക്തമായത്. സംഭവത്തെ തുടര്‍ന്ന് പോളിംഗ് ബൂത്തില്‍ വോട്ടര്‍മാര്‍ പ്രതിഷേധിച്ചു. ശേഷം, ബാലറ്റില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കാമെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ അറിയിച്ചു. സംഭവം ഗൗരവതരമെന്ന് കൊല്ലം കളക്ടര്‍ പ്രതികരിച്ചു. വിഷയം പരിശോധിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. കള്ളവോട്ട് ചെയ്ത ആളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top