ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കമല്‍ഹാസന്‍

kamalhassan

ചെന്നൈ: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താന്‍ തീര്‍ച്ചയായും മത്സരിക്കുമെന്ന് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസന്‍. സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ ഉടന്‍ തന്നെ കമ്മറ്റി രൂപവത്കരിക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

തമിഴ്‌നാടിന്റെ വികസനം മുന്‍നിര്‍ത്തിയാവും പാര്‍ട്ടിയുടെ പ്രചരണം. സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായി സഖ്യത്തിനു തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും സഖ്യത്തില്‍ പങ്കാളിയാകുകയോ തങ്ങള്‍ സഖ്യം ഉണ്ടാക്കുമോയെന്നത് ഉടന്‍ തന്നെ പ്രഖ്യാപിക്കും. തമിഴ്‌നാടിന്റെ ഡിഎന്‍എ മാറ്റുന്ന ഒരു പാര്‍ട്ടിയുമായും സഖ്യത്തിനില്ലെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മക്കള്‍ നീതി മെയ്യം പാര്‍ട്ടിയുടെ പ്രഖ്യാപനം കമല്‍ നടത്തിയത്.

Top