പത്തനംതിട്ട : കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ.പി.പ്രകാശ് ബാബുവിന് പത്രിക സമര്‍പ്പിക്കാന്‍ അനുമതി. ജയിലറുടെ മുന്നില്‍വച്ച് പത്രികയില്‍ ഒപ്പിടാന്‍ റാന്നി കോടതി അനുമതി നല്‍കി.
യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പ്രകാശ് ബാബുവിനെ റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് റിമാൻഡ് ചെയ്തത്. ചിത്തിരാട്ട പൂജസമയത്ത് ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിലായിരുന്നു നടപടി.
ചിത്തിരാട്ട പൂജാനാളിൽ തൃശുർ സ്വദേശിയായ സ്ത്രീയെ സന്നിധാനത്ത് തടഞ്ഞ കേസിൽ പ്രകാശ് ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പൊലീസ് പിടിയിലാകാതിരുന്ന പ്രകാശ് ബാബു പമ്പ പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തുടർന്ന് റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.