ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് മുന്നേ പുതിയസര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ രാഷ്ട്രപതിഭവനില്‍ തുടങ്ങി.
വിളിക്കേണ്ട അതിഥികളുടെ പട്ടിക തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള പ്രാഥമിക നടപടികളാണ് തുടങ്ങിയത്. ഫലമറിഞ്ഞതിനു ശേഷമായിരിക്കും സത്യപ്രതിജ്ഞാതീയതി നിശ്ചയിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന മുന്നണിയുടെയോ പാര്‍ട്ടിയുടെയോ താത്പര്യം കണക്കിലെടുത്താവും ഇത്.
പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിനും സൗകര്യങ്ങളൊരുക്കുന്നതിനും ലോക്സഭാ സെക്രട്ടേറിയറ്റ് നടപടി തുടങ്ങിയതായി സെക്രട്ടറി ജനറല്‍ സ്‌നേഹലതാ ശ്രീവാസ്തവ ബുധനാഴ്ച പത്രസമ്മേളനത്തില്‍ അറിയിച്ചു.