ജനവിധിക്കായി ആകാംക്ഷയോടെ രാജ്യം ; ഫലമറിയാന്‍ മണിക്കൂറുകൾ ?

ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷം ഇന്ത്യന്‍ ഭരണത്തിന്റെ കടിഞ്ഞാണ്‍ ആരുടെ കയ്യുകളിലാണെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 542 സീറ്റുകളിലെ വോട്ടെണ്ണൽ രാവിലെ 8 മണിക്ക് തുടങ്ങും. ആദ്യ ഫലസൂചനകള്‍ എട്ടേകാലിന് അറിയാന്‍ സാധിക്കുമെന്നാണ് സൂചന.

വോട്ടിംഗ് മെഷീനുകള്‍ക്ക് പുറമെ ഓരോ നിയമസഭ മണ്ഡലങ്ങളിലേയും വിവിപാറ്റ് കൂടി എണ്ണേണ്ടതിനാല്‍ ഔദ്യോഗിക ഫലപ്രഖ്യാപനം രാത്രിയോടെ മാത്രമേ ഉണ്ടാകു. ഓരോ നിയമസഭാ മണ്ഡലത്തിലും കുറഞ്ഞത് 14 കൗണ്ടിങ് ടേബിളുകളാണ് സജ്ജീകരിച്ചിട്ടുണ്ട്.

ഇവിഎം,വിവിപാറ്റ് വോട്ടെണ്ണലുകളെക്കുറിച്ച്‌ വലിയ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ നാളെ ഉണ്ടാകാന്‍ സാധ്യതയെന്നാണ്
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

കേരളത്തിലും വിപുലമായ സജ്ജീകരണങ്ങളാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 227 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. 29 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലായിട്ടാണ് വോട്ടെണ്ണല്‍. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. വോട്ടിംഗ് യന്ത്രത്തിലെ എണ്ണല്‍ എട്ടരയോടെ ആരംഭിക്കും.

Top