ലണ്ടന്‍: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധിപേരാണ് സഹായഹസ്തവുമായി എത്തുന്നത്. ഇപ്പോഴിതാ ലണ്ടനില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറും എത്തിയിരിക്കുകയാണ്.
താരം തന്റെ ലോകകപ്പ് ജേഴ്‌സി ലേലത്തിന് വയ്ക്കാനാണ് ഒരുങ്ങുന്നത്. ലണ്ടനിലെ റോയല്‍ ബ്രോംടണ്‍, ഹാരെഫീര്‍ട് എന്നീ ആശുപത്രികളിലേക്ക് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വാങ്ങാനുള്ള ഫണ്ട് കണ്ടെത്തുന്നതിനായാണ് താരം ഈ ജേഴ്‌സി ലേലത്തിന് വെക്കുന്നത്.
2019ലെ ഏകദിന ലോകകപ്പ് നേടിയ ഇംഗ്ലണ്ട് താരങ്ങളെല്ലാം ഒപ്പിട്ട് ജേഴ്‌സിയാണിത്.
സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോഹ്ലി രോഹിത് ശര്‍മ, സ്റ്റീവ് സ്മിത്ത്, ഷെയ്ന്‍ വോ എന്നിവരെ ടാഗ് ചെയ്ത് ക്യാമ്പയിനിന്റെ ഭാഗമാകാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.