ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ സതാംപ്ടണിന് എതിരായ മത്സരത്തിനിടെ പരിക്കേറ്റ ഹാരി കെയ്‌നിനെ ശസ്ത്രക്രിയക്ക് വിധേയനാക്കും. ഇതോടെ താരത്തിന് ഏപ്രില്‍ വരെയുള്ള മത്സരങ്ങള്‍ നഷ്ടമാകും.
ലീഗില്‍ ആദ്യ നാലില്‍ ഇടം നേടാനുള്ള ടോട്ടനത്തിന്റെ ശ്രമങ്ങള്‍ക്ക് കെയ്‌നിന്റെ അഭാവം തിരിച്ചടിയാകും. മാത്രമല്ല ചാമ്പ്യന്‍സ് ലീഗിലെ നോക്കൗട്ട് മത്സരങ്ങളും താരത്തിന് നഷ്ടമാകുമെന്നത് ഇരട്ട പ്രഹരമാണ്. കെയ്ന്‍ പുറത്തുപോകുന്നതോടെ പുതിയ സ്‌ട്രൈക്കര്‍ക്ക് വേണ്ടി ടോട്ടനവും ഇറങ്ങിയേക്കും.