ലണ്ടൻ : 14 വര്‍ഷത്തെ ഇടവേളക്ക് ശേഷം ലണ്ടനിലെ ഭൂഗര്‍ഭ റെയില്‍ പാത വീണ്ടും തുറക്കുന്നു.
2003ല്‍ ആണ് അറ്റകുറ്റപ്പണിക്കായി ആറര കിലോമീറ്ററുള്ള പാത അടച്ചത്.
ആറര മൈല്‍ ആണ് ഭൂഗര്‍ഭ ട്രാക്കിന്റെ നീളം. കാളവണ്ടിയും കുതിരവണ്ടിയും സാര്‍വത്രികമായിരുന്ന 1927 ലാണ് ലണ്ടനില്‍ ലോകത്തെ ആദ്യ ഇലക്ട്രിക് റെയില്‍ പാത നിലവില്‍ വന്നത്.
വെസ്റ്റ് ലണ്ടനിലെ പാഡ്ഡിങ്ടണ്‍ മുതല്‍ ഈസ്റ്റ് ലണ്ടനിലെ വൈറ്റ് ചാപ്പല്‍ വരെയാണ് ഭൂഗര്‍ഭ റെയില്‍ പാത.
ഈ മെയില്‍ റെയിലിന് എട്ട് സ്റ്റേഷനുകളാണുള്ളത്. വിനോദ സഞ്ചാരികള്‍ക്കായി 15 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രത്യേക സര്‍വീസും റെയില്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട് .
റെയിലിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഒരു സംഘം എഞ്ചിനീയര്‍മാരെയും നിശ്ചയിച്ചിട്ടുണ്ട്.