ലണ്ടന്‍: ലണ്ടന്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.
അമാഖ് വാര്‍ത്താ ഏജന്‍സിയിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് ഐഎസ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും അക്രമിയുടെ പേരോ മറ്റുവിവരങ്ങളോ ഐഎസ് പുറത്തുവിട്ടില്ല. ഐഎസുമായി നേരിട്ടുബന്ധമുള്ള ആളോണോ കൃത്യം നടത്തിയതെന്നും വ്യക്തമാക്കി.
ഭീകരാക്രമണത്തില്‍ അക്രമി ഉള്‍പ്പെടെ നാലു പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല്‍പതിലേറെ പേര്‍ക്കാണ് പരിക്കേറ്റത്. 29 പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്. ഇതില്‍ ഏഴു പേരുടെ നില ഗുരുതരമാണ്.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം സംഘടിപ്പിച്ച റെയ്ഡുകളിലാണ് ഇവര്‍ അറസ്റ്റിലായത്. ബിര്‍മിംഗ്ഹാമിലടക്കം ഏഴിടങ്ങളിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
രാജ്യത്തു തുടരുന്ന റെയ്ഡുകളുടെ രഹസ്യസ്വാഭാവം ചോരാതിരിക്കുന്നതിനു വേണ്ടിയാണ് അക്രമിയുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു.