ബൊളീവിയ : ഈ വർഷത്തിലെ പ്രണയദിനത്തിലും തന്റെ പ്രിയതമയെയും കാത്ത് ബൊളിവയുടെ റോമിയോ തവള. ലോകത്തിലെ ‘ഏകാന്തമായ തവള’ എന്ന അറിയപ്പെടുന്ന ബൊളീവിയൻ തവളയാണ് പത്ത് വർഷമായി ജൂലിയറ്റിനെയും കാത്തിരിക്കുന്നത്.
തന്റെ ഇണയ്ക്കായി റോമിയോ നടത്തുന്ന തിരച്ചിലിനായി മനുഷ്യനും സഹായിക്കേണ്ടതാണ്. കാരണം തവളയുടെ ഇണയെ കണ്ടെത്താൻ കഴിഞ്ഞല്ലെങ്കിൽ ബൊളീവിയൻ തവളയുടെ വര്‍ഗ്ഗം എന്നേക്കുമായി ഇല്ലാതാകും. റോമിയോ സീഹുൻകസ് തവള ഇനത്തിലെ അവസാനത്തെ തവളയാണ്.
കൊച്ചബംബ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലാണ് റോമിയോ ഇപ്പോൾ ഉള്ളത്. മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്ന ടാങ്കിൽ ഇണയെയും കാത്തിരിക്കുകയാണ് ഓരോ ദിവസവും റോമിയോ.
അവന്റെ പ്രതീക്ഷകളെ ഇല്ലാതാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. റോയിമോയുടെ ഇണക്കായുള്ള പരിശ്രമങ്ങൾ തുടരുമെന്നും അവന്റെ ആഗ്രഹം നടത്തിക്കൊടുക്കാൻ ഞങ്ങൾ തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും ഗ്ലോബൽ വന്യജീവി സംരക്ഷണ ശാസ്ത്രജ്ഞനായ ആർട്ടെറോ മുനോസ് പറഞ്ഞു.
കൂടാതെ റോമിയോയുടെ ഇണയെ കണ്ടെത്താൻ ശാസ്ത്രജ്ഞർ ഫണ്ട് ഉപയോഗിക്കുന്നുണ്ട്. ഈ പണം ഉപയോഗിച്ചു ബൊളീവിയൻ അരുവികളും നദികളും ഇണക്കായി തിരച്ചിൽ നടത്തുമെന്നും അത് മുതിർന്ന ഇണയായാലും , തവളക്കുഞ്ഞായാലും ശേഖരിക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
സീഹുൻകസ് ജല തവളകൾ ഏകദേശം 15 വർഷം ജീവിക്കും. നിലവിൽ റോമിയോയാണ് ഈ വംശത്തിലെ ഒരാൾ. ഇണയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ശാസ്ത്രജ്ഞർ ഈ വംശത്തെ സംരക്ഷിക്കാൻ പുതിയ മാർഗങ്ങൾ സ്വീകരിക്കേണ്ടി വരും.
റോമിയോയ്ക്ക് വേണ്ടി വാലന്റൈൻസ് ഡേയിൽ 15,000 ഡോളർ സമാഹരിക്കാനുള്ള ക്യാമ്പയിന്റെ ഭാഗമായി അവന്റെ ഒരു പ്രൊഫൈൽ വീഡിയോ ശാസ്ത്രജ്ഞർ ഉണ്ടാക്കിയിട്ടുണ്ട്.വ്യത്യസ്തമാർന്ന നീന്തൽ നീക്കങ്ങൾ അവതരിപ്പിക്കുന്ന റോമിയോയുടെ വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്.
ബൊളിവിയയിലെ മറ്റ് ഉഭയജീവികളെ പോലെ സീഹുൻകസ് തവളകളും വംശനാശ ഭീഷണിയിലാണ്. എല്ലാ പരിശ്രമങ്ങളും പരാജയപ്പെടുകയാണെങ്കിൽ ക്ലോണിംഗ് പോലുള്ള സംവിധാനത്തിലൂടെ അവന്റെ ഭാവി തലമുറയെ സംരക്ഷിക്കാൻ ശ്രമിക്കുമെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
തന്റെ പുതിയ വീഡിയോ കണ്ടിട്ടെങ്കിലും തനിക്കായി ആരെങ്കിലും ഒരു ഇണയെ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് റോമിയോ തവള.
റിപ്പോർട്ട് : രേഷ്മ പി.എം