ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡ് പുരസ്കാരത്തിനുള്ള നാമനിര്‍ദേശ പട്ടിക പ്രഖ്യാപിച്ചു. ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും വെള്ളി മെഡല്‍ നേടിയ മലയാളി ലോങ് ജമ്പ് താരം എം. ശ്രീശങ്കറും പട്ടികയിലുണ്ട്.
അര്‍ജുന അവാര്‍ഡ് പട്ടിക: മുഹമ്മദ് ഷമി (ക്രിക്കറ്റ്), അജയ് റെഡ്ഡി (കാഴ്ച പരിമതരുടെ ക്രിക്കറ്റ്), ഓജസ് പ്രവീണ്‍, ആതിഥി ഗോപിചന്ദ് (അമ്പെയ്ത്ത്), ശീതള്‍ ദേവി (പാരാ അമ്പെയ്ത്ത്), പാറുല്‍ ചൗധരി, എം. ശ്രീശങ്കര്‍ (അത്ലറ്റിക്സ്), മുഹമ്മദ് ഹുസാമുദ്ദീന്‍ (ബോക്സിങ്), ആര്. വൈശാലി (ചെസ്), ദിവ്യകൃതി സിങ്, അനുഷ് അഗര്‍വാല (അശ്വാഭ്യാസം), ദിക്ഷാ ദാഗര്‍ (ഗോള്‍ഫ്), കൃഷന് ബഹദൂര്‍ പഥക്, സുശീല ചാനു (ഹോക്കി), പിങ്കി (ലോണ്‍ ബോള്‍സ്), ഐശ്വരി പ്രതാപ് സിങ് തോമര്‍ (ഷൂട്ടിങ്), അന്തിം പംഗല്‍ (ഗുസ്തി), അയ്ഹിക മുഖര്‍ജി (ടേബിള്‍ ടെന്നീസ്).മേജര്‍ ധ്യാന്‍ചന്ദ് ലൈഫ് ടൈം അവാര്‍ഡ്: കവിത (കബഡി), മഞ്ജുഷ കണ്വര് (ബാഡ്മിന്റണ്‍), വിനീത് കുമാര്‍ ശര്‍മ്മ (ഹോക്കി).