ഉള്ളി കരയിക്കുന്നു, സര്‍ക്കാര്‍ പരിഭ്രമത്തില്‍; മോദി സര്‍ക്കാരിനെ വീഴ്ത്തുമോ?

ള്ളിവില ഇന്ത്യയിലെ പൗരന്‍മാരെ കരയിക്കുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുന്ന അവസ്ഥയില്‍ കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന് വലിയ വെല്ലുവിളിയായി ഈ വിഷയം മാറുകയാണ്. സാമ്പത്തിക വളര്‍ച്ച ദുര്‍ഘടമായി മാറിയ അവസ്ഥയിലാണ് ഉള്ളി വില മറ്റൊരു തിരിച്ചടിയായി മാറുന്നത്.

രാജ്യത്ത് ഉള്ളിവില കുതിച്ചുയര്‍ന്നതോടെ ഭവനങ്ങളും, ഹോട്ടലുകളും വീര്‍പ്പുമുട്ടുകയാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വില നൂറ് രൂപ തൊട്ടു. ചില നഗരങ്ങളില്‍ കിലോയ്ക്ക് 130 രൂപ വരെയായി. ഇതിന് മുന്‍പ് 2013ലാണ് ഉള്ളിവില കുതിച്ചുയര്‍ന്നത്. കേന്ദ്രഭരണം തൊട്ടടുത്ത വര്‍ഷം മാറുകയും ചെയ്തു.

2019ല്‍ ഹോള്‍സെയില്‍, റീട്ടെയില്‍ വിപണിയില്‍ കാര്യങ്ങള്‍ കുറച്ചുകൂടി പ്രശ്‌നത്തിലാണ്. പണത്തിന് പകരം ഉള്ളി മോഷ്ടിക്കുകയും, അതിന്റെ ട്രോളുകള്‍ ഇറങ്ങുകയും ചെയ്യുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്തിരിക്കുന്നു. ഇത് രണ്ടാം തവണയാണ് ഉള്ളിവില വര്‍ദ്ധിക്കുന്നത്. നിരക്കുകള്‍ പിടിച്ചുനിര്‍ത്താന്‍ ഒക്ടോബറില്‍ ഉള്ളി കയറ്റുമതി വിലക്കുകയും ചെയ്തിരുന്നു.

ബുധനാഴ്ച വ്യാപാരികള്‍ സ്റ്റോക്ക് ചെയ്യുന്ന ഉള്ളിയുടെ സംഭരണ പരിധിയ്ക്കുള്ള വിലക്ക് തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കര്‍ണ്ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ രാജ്യത്തെ ഏറ്റവും കൂടുതല്‍ ഉള്ളി ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളിലെ അപ്രതീക്ഷിത മഴയാണ് ഹോള്‍സെയില്‍ വില വര്‍ദ്ധനവിന് ഇടയാക്കിയത്. വില പിടിച്ചുനിര്‍ത്താനായി ഉള്ളി കയറ്റുമതി നിരോധിച്ചതും ഫലം കണ്ടിട്ടില്ല.

വില വര്‍ദ്ധിച്ചതോടെ ഏറ്റവും കുറവ് അളവില്‍ ഉള്ളി വാങ്ങുന്നത് മാത്രമാണ് ജനങ്ങള്‍ക്ക് മുന്നിലുള്ള മാര്‍ഗ്ഗം. യഥാര്‍ത്ഥത്തില്‍ ആവശ്യക്കാര്‍ കുറയുന്നത് ഉള്ളി കൃഷിക്കും, കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ദുരന്തമായി കലാശിക്കുകയും ചെയ്യും. വ്യാപാരികള്‍ക്കും, ഇടനിലക്കാര്‍ക്കും മാത്രമാണ് ഈ വിലവര്‍ദ്ധനവിന്റെ ഗുണം ലഭിക്കുന്നത്. കര്‍ഷകര്‍ നാമമാത്ര വിലയ്ക്ക് ഇത് വില്‍ക്കേണ്ടിയും വരുന്നു. ഡല്‍ഹിയില്‍ സുഷമ സ്വരാജിനെ പുറത്തേക്ക് നയിച്ച ആ പ്രതിസന്ധി മോദി സര്‍ക്കാരിനേയും ബാധിക്കുമോ എന്നാണ് ആശങ്ക

Top