സ്‌പെയിന്‍ : യുവേഫ സൂപ്പര്‍ കപ്പില്‍ അത്‌ലറ്റികോ മാഡ്രിഡിനോട് തോറ്റതിന്റെ പേരില്‍ ട്രാന്‍സ്ഫര്‍ പോളിസിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് റയല്‍ മാഡ്രിഡ് പരിശീലകന്‍ ലോപെടെഗി. എക്‌സ്ട്രാ ടൈമില്‍ നേടിയ രണ്ടു ഗോളുകളുടെ പിന്‍ബലത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് അത്‌ലറ്റികോ മാഡ്രിഡ് റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തിയിരുന്നു.
സൂപ്പര്‍ കപ്പ് മത്സരം തോറ്റത് കൊണ്ടാണ് പുതിയ കളിക്കാരെ ടീമില്‍ എത്തിക്കേണ്ട ആവശ്യം ഇല്ലെന്ന് റയല്‍ മാഡ്രിഡ് പരിശീലകന്‍ പറഞ്ഞു. റൊണാള്‍ഡോക്ക് പകരക്കാരനായി ഒരാളെ റയല്‍ മാഡ്രിഡ് ടീമില്‍ എത്തിക്കില്ലെന്നാണ് റയല്‍ മാഡ്രിഡ് പരിശീലകന്‍ വ്യക്തമാക്കിയത്.
മത്സരത്തിന്റെ എക്‌സ്ട്രാ ടൈമില്‍ റയല്‍ മാഡ്രിഡ് മികച്ച പ്രകടനം പുറത്തെടുത്തെന്നും അത്‌ലറ്റികോ മാഡ്രിഡിന്റെ മൂന്നാമത്തെ ഗോളാണ് മത്സരത്തില്‍ റയല്‍ മാഡ്രിഡിന്റെ താളം തെറ്റിച്ചതെന്നും ലോപെടെഗി പറഞ്ഞു.