എക്‌സ്‌മെന്‍ അപോകാലിപ്‌സ് എന്ന ഹോളീവുഡ് ചിത്രം റിലീസ് ചെയ്യും മുമ്പേ വിവാദത്തില്‍. എക്‌സ്‌മെന്‍ സീരീസിലെ ഒമ്പതാം പതിപ്പില്‍ ശ്രീകൃഷ്ണനെ വില്ലനായി ചിത്രീകരിച്ചെന്ന ആരോപണവുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തി.
ചിത്രത്തില്‍ വില്ലനായി എത്തുന്ന ഓസ്‌കാര്‍ ഐസക്കിന് ട്രെയിലറിലെ പരാമര്‍ശവും നിറവുമാണ് വിവാദത്തിന് കാരണം.
അപോകാലിപ്‌സ് പറയുന്ന സംഭാഷണം ഇങ്ങനെയാണ്. പല ജന്മങ്ങളില്‍ ഞാന്‍ പല പേരിലായിരുന്നു. റാ, കൃഷ്ണ, യഹോവ. ഈജിപ്ഷ്യന്‍ സൂര്യദേവനാണ് റാ, യഹോവ ജൂതരുടെ ദൈവമാണ്. കൃഷ്ണ എന്ന് പരാമര്‍ശിക്കുന്നത് ശ്രീകൃഷ്ണനെയാണെന്നാണ് ഹിന്ദു സംഘടനാ നേതാക്കളുടെ അഭിപ്രായം.
നീല നിറത്തിലുള്ള വില്ലന്‍ മുന്‍ജന്മത്തില്‍ ശ്രീകൃഷ്ണനായിരുന്നുവെന്ന് പരാര്‍മര്‍ശിക്കുന്നത് ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് അമേരിക്കയിലുള്ള ഹിന്ദുസംഘടനാ നേതാവ് രാജന്‍ സേത് പറഞ്ഞു. സംവിധായകന്‍ ബ്രയന്‍ സിംഗര്‍ ട്രെയിലറില്‍ നിന്ന് ഈ പരാമര്‍ശം പിന്‍വലിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.
ജെയിംസ് മാകോവി, മൈക്കല്‍ ഫാസ്ബിന്ദര്‍,ജെന്നിഫര്‍ ലോറന്‍സ്,ഓസ്‌കര്‍ ഐസക് എന്നിവരാണ് എക്‌സ് മെന്‍ ഒമ്പതാം പതിപ്പിലുള്ളത്. മെയ് 27നാണ് ചിത്രത്തിന് റിലീസ്.