ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് പരമശിവന്‍ ആഗ്രഹിക്കുന്നുവെന്ന് മോദി കേദാര്‍നാഥില്‍

ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മോദി ക്ഷേത്രത്തിലെത്തിയത്. മോദിക്കൊപ്പം ഗവര്‍ണര്‍ കെ.കെ. പോള്‍, മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് എന്നിവരും കേദാര്‍നാഥ് ക്ഷേത്രത്തിലെത്തി.

അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മോദി കേദാര്‍നാഥില്‍ എത്തുന്നത്. കഴിഞ്ഞ മേയ് മൂന്നിനും മോദി കേദാര്‍നാഥില്‍ ദര്‍ശനത്തിന് എത്തിയിരുന്നു.

രാജ്യത്തെ 125 കോടി ജനങ്ങള്‍ക്ക് വേണ്ടി താന്‍ പ്രവര്‍ത്തിക്കണമെന്ന് പരമശിവന്‍ ആഗ്രഹിക്കുന്നുവെന്ന് മോദി പറഞ്ഞു.

മാത്രമല്ല, കേദാര്‍നാഥില്‍ നിരവധി പദ്ധതികളും മോദി പ്രഖ്യാപിച്ചു. ശങ്കരാചാര്യരുടെ ശവകുടീരത്തിന്റെ പുനരുദ്ധാരണത്തിനുള്ള ശിലസ്ഥാപനവും മോദി നിര്‍വഹിച്ചു.

2013-ലെ വെള്ളപ്പൊക്കത്തിലാണ് ശങ്കരാചാര്യയുടെ ശവകുടീരം തകര്‍ന്നത്.

Top