കണ്ണൂരില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്ക് ഗുരുതരപരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരത്ത് ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്ക് ഗുരുതരപരിക്ക്. ഡ്രൈവര്‍മാരായ കൃഷ്ണമൂര്‍ത്തി, മഞ്ജു എന്നിവര്‍ക്കാണ് പരുക്കേറ്റത്.

കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറിയും, മംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് ടയര്‍ കയറ്റി വരുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ ആറുമണിക്കാണ് സംഭവം.

പരിക്കേറ്റ ഡ്രൈവര്‍മാരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഡ്രൈവര്‍മാരെ പുറത്തെടുത്തത്.

Top