കൊച്ചിയിലെ ഐഒസി പ്ലാന്റിലെ ലോറി ഡ്രൈവര്‍മാരുടെ സമരം; ജില്ലകളില്‍ ഇന്ധനക്ഷാമം

ioc-plant

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കൊച്ചിയിലെ ഇരുമ്പനം പ്ലാന്റില്‍ ലോറി ഡ്രൈവര്‍മാരുടെ സമരംമൂലം സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ ഇന്ധനക്ഷാമം രൂക്ഷം. ഐഒസിയുടെ പമ്പുകളില്‍ ഞായറാഴ്ച ഉച്ചയോടെ ഇന്ധനം തീര്‍ന്നു. മലപ്പുറം മുതല്‍ തിരുവനന്തപുരം വരെയുള്ള ഐഒസി പമ്പുകളിലാണ് ഇരുമ്പനം പ്ലാന്റില്‍നിന്ന് ഇന്ധനമെത്തിക്കുന്നത്. ഈ ജില്ലകളിലെ പമ്പുകളിലാണ് ഇന്ധനക്ഷാമം. കൊച്ചി നഗരത്തിലെ പല പമ്പുകളും അടച്ചു.

400 ഓളം ലോഡ് ഇന്ധനമാണ് ഇരുമ്പനത്തെ ഐഒസി പ്ലാന്റില്‍നിന്ന് ഓരോ ദിവസവും പെട്രോള്‍ പമ്പുകളിലേക്ക് കൊണ്ടുപോകുന്നത്. ഹൈറേഞ്ച് മേഖലകളിലേക്ക് കൊണ്ടുപോകാനുള്ള ഇന്ധനം രാവിലെ 11 മണിക്ക് മുമ്പുതന്നെ നല്‍കണമെന്നാണ് ഡ്രൈവര്‍മാരുടെ ആവശ്യം. ഉച്ചയ്ക്കുശേഷം ലോഡ് ലഭിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ലോറി ഡ്രൈവര്‍മാര്‍ പരാതിപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച തര്‍ക്കമാണ് സമരത്തിന് ഇടയാക്കിയത്.

Top