തിരുവനന്തപുരം: ചരക്ക് ലോറി ഉടമകള്‍ കഴിഞ്ഞ എട്ട് ദിവസമായി രാജ്യ വ്യാപകമായി നടത്തിവന്ന സമരം പിന്‍വലിച്ചു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.
സമരക്കാരുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്ന് പിയൂഷ് ഗോയല്‍ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയതായി സമരക്കാര്‍ അറിയിച്ചു.
ഒരാഴ്ചയിലേറെയായി തുടരുന്ന ലോറി സമരം വിപണിയേയും സാരമായി ബാധിച്ചിരുന്നു. പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ക്ക് നേരിയ വില വര്‍ദ്ധനവും ഉണ്ടായിരുന്നു.