കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ചരക്ക് ലോറി സമരം പിന്‍വലിച്ചു. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ) അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
വര്‍ധിപ്പിച്ച വാഹന ഇന്‍ഷുറന്‍സ് തുകയില്‍ കുറവു വരുത്താന്‍ ചര്‍ച്ചയില്‍ തീരുമാനമായി. സമരം പിന്‍വലിച്ചതായി ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ച് 30 മുതല്‍ ദക്ഷിണേന്ത്യയിലെ ലോറി ഉടമകള്‍ സമരത്തിലാണ്. ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കൂട്ടിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.