lory accident at kozhikode

കോഴിക്കോട്: പന്തീരാങ്കാവ് ഹൈലൈറ്റ് മാളിന് സമീപം ഗ്യാസ് ടാങ്കര്‍ലോറിയും മില്‍മയുടെ പാല്‍ കൊണ്ടുപോകുന്ന ലോറിയും കൂട്ടിയിടിച്ചത് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്.

വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം നടന്നത്. മില്‍മയുടെ വാഹനത്തിലെ ഡ്രൈവര്‍ക്കും സഹായിക്കുമാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top