തൃശൂര്‍:ചാലക്കുടി പോട്ടയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബസ് ഡ്രൈവറായ പാലക്കാട് സ്വദേശി സുരേന്ദ്രന്‍ ആണ് മരിച്ചത്.
പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു അപകടമുണ്ടായത്.
അപകടത്തില്‍ 25 യാത്രാക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.