ലോസ് ആഞ്ജലിസ്: ആപ്പിളിന്റെ പുതിയ മാക് പ്രോ ഡെസ്‌ക് ടോപ്പ് കംപ്യൂട്ടറിന്റെ വിലകേട്ടാല്‍ ആരും ഒന്ന് ഞെട്ടും. 50,000 ഡോളറാണ് പുതിയ മാകിന്റെ വില (36 ലക്ഷം രൂപ).
പ്രൊഫഷണല്‍ ഉപയോഗത്തിനായാണ് പുതിയ മാക് നിര്‍മിച്ചിരിക്കുന്നത്. ഉപഭോക്താവിന് വേണ്ട മുഴുവന്‍ സൗകര്യങ്ങളും മാകില്‍ വേണമെങ്കില്‍ 52,000 ഡോളര്‍ മുടക്കേണ്ടിവരുന്നതായിരിക്കും.
4 ടെറാബൈറ്റ് സ്റ്റോറേജ് വേണമെങ്കില്‍ കൂടുതലായി 1,400 ഡോളര്‍കൂടി നല്‍കണം. 32 ഗിഗാബൈറ്റില്‍നിന്ന് 1.5 ടെറാബൈറ്റിലേയ്ക്ക് റാം മെമ്മറി ഉയര്‍ത്തണമെങ്കില്‍ 25,000 ഡോളറാണ് അധികം നല്‍കുകയും വേണം. ഇതുകൊണ്ടാണ് മാകിന്റെ വില 52,000 ഡോളറായി ഉയര്‍ന്നത്.