‘വി’ : നഷ്ടം കുറക്കാൻ കഴിഞ്ഞ് ഇരുകമ്പനികളും

മുംബൈ ;വലിയ നഷ്ടത്തിൽ ആയിരുന്ന ഐഡിയയും വൊഡാഫോണും ഒന്നിച്ചതോടെ ഇരുവർക്കും ഉണ്ടായിരുന്ന നഷ്ടത്തിന്റെ തോത് വലിയ രീതിയിൽ കുറഞ്ഞതായി കണക്കുകൾ. ജിയോ സിം വന്നതിനു പിന്നാലെ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ഇരുവരും നഷ്ടം കുറയ്ക്കാനായിരുന്നു ‘വി’ എന്ന പേരിൽ ഒന്നിച്ചത്.

കഴിഞ്ഞ വര്‍ഷം വോഡഫോണ്‍- ഐഡിയ കമ്പനികളുടെ മൊത്തം നഷ്ടം 50,922 കോടി രൂപയായിരുന്നു. എന്നാൽ ഇപ്പോൾ ഇരുകമ്പനികളുടെയും നഷ്ടം കുറഞ്ഞതും, ഐഡിയയും വൊഡാഫോണും ചേർന്നപ്പോൾ കിട്ടിയ കാസ്റ്റമേഴ്‌സിന്റെ എണ്ണവും ‘വി’യുടെ നേട്ടമായി തന്നെ വേണം കണക്കാക്കാൻ.

Top