ദോഹ: ഖത്തറില്‍ സെന്‍ട്രല്‍ ജയിലിലും നാടുകടത്തല്‍ കേന്ദ്രത്തിലുമായി കഴിയുന്നത് നിരവധി ഇന്ത്യക്കാര്‍.
ഇപ്പോള്‍ പുറത്തു വരുന്ന കണക്കനുസരിച്ച് സെന്‍ട്രല്‍ ജയിലില്‍ 206 ഉം നാടുകടത്തല്‍ കേന്ദ്രത്തില്‍ 81 ഉം ഇന്ത്യക്കാര്‍ ഉണ്ട്.
ഇന്ത്യന്‍ എംബസിയുടെ പ്രതിമാസ ഓപ്പണ്‍ ഹൗസിലാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ജയിലിലും നാടുകടത്തല്‍ കേന്ദ്രങ്ങളിലും കഴിയുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ തിരക്കാനായി എംബസിയില്‍ നിന്നുള്ള സംഘം ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായും എംബസിയധികൃതര്‍ അറിയിച്ചു.
ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ നടത്തിയ ഒമ്പത് പ്രതിമാസ ഓപ്പണ്‍ ഹൗസുകളിലായി 47 പരാതികളാണ് ലഭിച്ചിരിക്കുന്നത്.