സംസ്ഥാനത്ത് ലോട്ടറി വില്‍പന വ്യാഴാഴ്ച പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണില്‍ ഇളവ് വരുത്തിയ സാഹചര്യത്തില്‍ ഭാഗ്യക്കുറി ഓഫീസുകള്‍ വ്യാഴാഴ്ച മുതല്‍ ലോട്ടറി വില്‍പന പുനരാരംഭിക്കും. ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പരിമിതപ്പെടുത്തും.

സ്ത്രീശക്തി 259, അക്ഷയ 496, കാരുണ്യ പ്ലസ് 367, നിര്‍മല്‍ 223, വിന്‍വിന്‍ 615, സ്ത്രീശക്തി 260, അക്ഷയ 497, ഭാഗ്യമിത്രബിഎം 6, ലൈഫ് വിഷു ബമ്ബര്‍ബി ആര്‍ 79 എന്നീ ഭാഗ്യക്കുറികകളുടെ നറുക്കെടുപ്പ് യഥാക്രമം ജൂണ്‍ 25, 29, ജൂലൈ 2, 6, 9, 13, 16, 20, 22 തീയതികളില്‍ നടത്തും.

മാറ്റിവെച്ച പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയായിരിക്കും പുതിയ പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് ആരംഭിക്കുക.

Top