അന്യസംസ്ഥാന ലോട്ടറികളുടെ മറവില്‍ കൊള്ള അനുവദിക്കരുതെന്ന് വിഎസ്

തിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറികളുടെ മറവില്‍ സംസ്ഥാനത്ത് കൊള്ള അനുവദിക്കരുതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍.

ജിഎസ്ടി രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം അട്ടിമറിക്കും എന്ന ഇടതുപക്ഷ വിമര്‍ശനം ശരിയായിരുന്നു എന്നതിന്റ ഉദാഹരണമാണ് അന്യസംസ്ഥാന ലോട്ടറികളുടെ കടന്നുവരവെന്നും നിയമപ്രകാരം നിര്‍വചിച്ചിട്ടുള്ള ലോട്ടറിയല്ല ഇവര്‍ വില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു.

Top