തിരുവനന്തപുരം: ലോട്ടറി ടിക്കറ്റുകളുടെ വില കൂട്ടി ഉത്തരവിറക്കി. 10 രൂപ വീതമാണ് ടിക്കറ്റുകളുടെ വില കൂട്ടിയിരിക്കുന്നത്.ലോട്ടറി വകുപ്പാണ് വില ഏകീകരിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്.
സര്‍ക്കാരിന് കീഴിലുള്ള ആറ് ലോട്ടറി ടിക്കറ്റിന്റെ നിരക്കാണ് കൂട്ടിയത്. ഇനി മുതല്‍ എല്ലാ ലോട്ടറി ടിക്കറ്റിനും ഒരേ നിരക്കായിരിക്കും. 40 രൂപയായിരിക്കും ഇനി എല്ലാ ടിക്കറ്റിന്റേയും വില. ആറ് ലോട്ടറി ടിക്കറ്റുകളുടേയും വില ഏകീകരിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ കാരുണ്യ ലോട്ടറിയുടെ വില പത്ത് രൂപ കുറച്ചിട്ടുണ്ട്.
നികുതി ജിഎസ്ടി കൗണ്‍സില്‍ വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് വിലയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത്.