നടന് ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തില്‍ നിവിന്‍ പോളിയെയും നയന്‍ താരയെയും കേന്ദ്രകഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്ന ചിത്രം ലൗ ആക്ഷന്‍ ഡ്രാമയുടെ ചിത്രീകരണം ജൂലൈ 14ന് ആരംഭിക്കും. അജു വര്‍ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വടക്കുനോക്കിയന്ത്രത്തിന്റെ ആധുനിക പതിപ്പാണ് ഈ ചിത്രമെന്നാണ് ഇതേക്കുറിച്ച് നേരത്തെ ധ്യാന്‍ നല്‍കിയ വിശദീകരണം. തളത്തില്‍ ദിനേശന്റെ കഥാപാത്രവുമായി ചില സാമ്യങ്ങളുണ്ടെങ്കിലും എല്ലാം അങ്ങനെയല്ല. വടക്കുനോക്കിയന്ത്രത്തിന്റെ റീമേക്കല്ല ചിത്രമെന്നും ധ്യാന്‍ പറഞ്ഞിരുന്നു.
ചിത്രത്തില്‍ അജു വര്‍ഗീസും ഉര്‍വശിയും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.