ഇയാള്‍ ഇത് എന്തോന്ന്, ഒരു ടീസര്‍ അല്ലേ ചോദിച്ചത് 5 സെന്റ് സ്ഥലം ഒന്നുമല്ലലോ

ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനായ ആദ്യ ചിത്രമാണ് ലൗവ് ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രത്തില്‍ തമിഴിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് നായിക. അജു വര്‍ഗീസിന്റെ നിര്‍മാണത്തില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രവുമാണ്. സിനിമ പ്രഖ്യാപിച്ച അന്ന് മുതല്‍ പുറത്തിറങ്ങുന്ന ഓരോ പോസ്റ്ററുകളും വിശേഷങ്ങളും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

എന്നാല്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചുവെങ്കിലും ടീസറോ ട്രെയിലറോ ഇതുവരെ പങ്കുവെച്ചിട്ടില്ല. ഇതിന്റെ കടുത്ത നിരാശയും ആരാധകര്‍ക്കുണ്ട്. ഇത് തീര്‍ക്കുന്നതോ അജുവിന്റെ പോസ്റ്റിന് കീഴെയും.

‘ഇയാള്‍ ഇത് എന്തോന്ന്, ഒരു ടീസര്‍ അല്ലേ ചോദിച്ചത് 5 സെന്റ് സ്ഥലം ഒന്നുമല്ലലോ..’ എന്ന് ഒരു ആരാധകനും ‘എന്നും വന്നു അജു ഇടുന്ന പോസ്റ്റിന് എല്ലാം ടീസര്‍ വേഗം താ എന്ന് പറയലാണ് പണി. പറയാതിരിക്കാന്‍ ആ ടീസര്‍ ഇങ്ങ് താ. ചോദിച്ചു മടുത്തു, അത് കഴിഞ്ഞ് ട്രെയ്ലര്‍ , പാട്ട് ഒക്കെ ഇറക്കാനുള്ളതാ…’ മറ്റൊരു ആരാധകനും ചോദിക്കുന്നു. ശ്രീനിവാസന്റെ രചനയില്‍ പുറത്തുവന്ന ശക്തമായ കഥാപാത്രങ്ങളായിരുന്നു വടക്കുനോക്കിയന്ത്രം എന്ന ഹിറ്റ് ചിത്രത്തിലെ തളത്തില്‍ ദിനേശനും ശോഭയും.. ഇതേ കഥാപാത്രങ്ങളെ തന്നെയാണ് തന്റെ കന്നി സംവിധാന സംരംഭത്തിലേക്ക് ധ്യാനും തിരഞ്ഞെടുത്തത്.

Top