ലൗ ആക്ഷന്‍ ഡ്രാമയുടെ തിരക്കഥ പൂര്‍ത്തിയായി, ഫെബ്രുവരിയില്‍ ഷൂട്ടിംഗ്: ധ്യാന്‍ ശ്രീനിവാസന്‍

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലൗ ആക്ഷന്‍ ഡ്രാമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കുന്നു.

നിവിന്‍ പോളിയും നയന്‍താരയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായി സംവിധായകനായ ധ്യാന്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്.

‘തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞുവെന്നും, നിവിന്‍ ഇപ്പോള്‍ കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണെന്നും, നിവിന്റെ അടുത്ത പ്രോജക്ട് ഇതായിരിക്കുമെന്നും ധ്യാന്‍ പറഞ്ഞു.

ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനാണ് തീരുമാനം. ആദ്യ ചിത്രമായതിനാല്‍ ടെന്‍ഷനുണ്ട്. അച്ഛനോടും ചേട്ടനോടും താരതമ്യമുണ്ടാകുമെന്നുള്ള കാര്യം ഉറപ്പാണ്, എങ്കിലും തന്റേതായ രീതിയില്‍ മികച്ചതാക്കാനുള്ള ശ്രമമുണ്ടാകും.’ധ്യാന്‍ പറഞ്ഞു.

നടന്‍ അജു വര്‍ഗീസാണ് നിര്‍മ്മാതാവ്. ശ്രീനിവാസന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രം വടക്കുനോക്കിയന്ത്രത്തിലെ കഥപാത്രങ്ങളുടെ പേര് ഇതിലും ഉപയോഗിക്കുന്നുവെന്നത് പ്രത്യേകതയാണ്.

നിവിന്‍ ദിനേശനായും നയന്‍താര ശോഭയായും ചിത്രത്തിലെത്തും.

Top