പ്രണയം നിരസിച്ചു ; ഉത്തര്‍പ്രദേശില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിക്ക് യുവാവിന്റെ മര്‍ദനം

ലഖ്‌നൗ: പ്രണയം നിരസിച്ചതിനെതുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ പട്ടാപ്പകല്‍ യുവാവ് പെണ്‍കുട്ടിയെ മര്‍ദിച്ചു.

പിലിഭിക് ജില്ലയിലാണ് സംഭവം. കൂട്ടുകാരി എന്ന് തോന്നിക്കുന്ന മറ്റൊരു പെണ്‍കുട്ടിയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. പ്രണയം നിരസിച്ചതാണ് യുവാവിനെ പ്രകോപിതനാക്കിയതെന്നാണ് സൂചന. യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

https://youtu.be/oRW2AOlGicY

സമീപത്തെ ഒരു സിസിടിവി ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Top