love failure-engineering student madhavankutty suicide in flat

പ്രണയം പോലും കച്ചവടവല്‍ക്കരിക്കപ്പെടുന്ന പുതിയ കാലത്ത് തലസ്ഥാന ജില്ലയിലെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി സ്വന്തം ജീവന്‍ സമര്‍പ്പിച്ച് കാമുകിക്കും സമൂഹത്തിനും നല്‍കിയത് വ്യക്തമായ സന്ദേശം…

സ്‌കൂള്‍ കാലം മുതല്‍ ഒരിമിച്ച് പഠിച്ച പെണ്‍കുട്ടി ഒരു സുപ്രഭാതത്തില്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയതിലുള്ള തന്റെ വിഷമം കാമുകിയുടെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ചു പ്രകടിപ്പിച്ച മാധവന്‍ കുട്ടി ഇന്ന് നിരാശ കാമുകന്‍മാരുടെ മനസ്സില്‍ ഹീറോ ആയിരിക്കുകയാണ്.

പ്രണയത്തില്‍ നിന്നും പിന്മാറിയ കാമുകിയെ അധിക്ഷേപിക്കാനോ ഉപദ്രവിക്കാനോ ഒന്നും ശ്രമിക്കാതെ തന്നെ സ്വന്തം ജീവന്‍ കാമുകിക്കായി സമര്‍പ്പിച്ച് തന്റെ പ്രണയത്തിന്റെ ആത്മാര്‍ത്ഥത തെളിയിച്ച മാധവന്‍ കുട്ടിക്ക് മുന്നില്‍ കാമുക ഹൃദയങ്ങള്‍ നിമിച്ചില്ലങ്കിലല്ലേ അത്ഭുതമുള്ളൂ.

ഇപ്പോള്‍ കാമ്പസുകളിലും ചൂടുള്ള ചര്‍ച്ച ഈ അനശ്വര കാമുകനെ ചുറ്റിപറ്റിയാണ്. തങ്ങളെ വഞ്ചിച്ചാല്‍ മാധവന്‍കുട്ടിയുടെ പാത തിരഞ്ഞെടുക്കുമെന്ന് പറഞ്ഞ് ഇണയെ മുള്‍മുനയില്‍ നിര്‍ത്താന്‍ വരെ പല കാമുകി കാമുകന്‍മാരും ഇപ്പോള്‍ തയ്യാറാകുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

പുതിയ ഇണയെ കിട്ടിയാല്‍ പഴയവരെ ഒഴിവാക്കുന്ന ഈ ന്യൂ ജനറേഷന്‍ പ്രവണത ഇന്ന് മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വളരെ കൂടുതലാണ്. 80കളിലെയും 90കളിലെയുമൊന്നും പ്രണയ സങ്കല്‍പ്പമല്ല ഈ പുതിയ കാലത്തുള്ളത്. ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും സോഷ്യല്‍ മീഡിയകളുടെയും പുതിയ കാലത്ത് പ്രണയവും വേര്‍ പിരിയലുമെല്ലാം വളരെ പെട്ടന്നാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്.

മാസങ്ങളോളം പാടവരമ്പത്തും പറമ്പിലും ചുറ്റി കറങ്ങിയും പുസ്തക താളുകള്‍ക്കിടയില്‍ തുണ്ട് കഷണം വച്ചുമെല്ലാം പ്രണയം തുറന്ന് പറഞ്ഞിരുന്ന കാലത്ത് നിന്ന് സെക്കന്റുകള്‍ക്കുള്ളില്‍ പ്രണയം എസ് എം എസ് ആയി പറക്കുന്ന കാലമാണിത്. അതേ വേഗത്തില്‍ തന്നെ വേര്‍പിരിയലും.

പ്രണയം തകര്‍ന്ന നിരാശയില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണത്തില്‍ കേരളം ഒട്ടും പിന്നിലല്ല. എന്നാല്‍ ഇണയുടെ വസതിയില്‍ തന്നെ ജീവന്‍ വെടിയുന്ന ചരിത്രം രാജ്യത്ത്തന്നെ അത്യപൂര്‍വ്വമാണ്. അത് കൊണ്ട് തന്നെയാണ് മാധവന്‍കുട്ടിയുടെ ആത്മഹത്യ ഇത്രയും ചര്‍ച്ച ചെയ്യപ്പെടുന്നത്.

തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് മാധവന്‍കുട്ടിയുടെ പ്രണയത്തിന്റെ തുടക്കം.സ്‌കൂള്‍ പഠനം കഴിഞ്ഞിട്ടും ആ ബന്ധം ദൃഢമായിരുന്നു. മാധവന്‍കുട്ടി പോളിടെക്‌നിക്കില്‍ പഠിച്ചിരുന്നപ്പോഴും പിന്നീട് എഞ്ചിനീയറിംങ്ങ് കോളേജില്‍ ചേര്‍ന്നപ്പോഴും ആ ബന്ധം തുടര്‍ന്നു.

കാമുകിയെ കാണാനായി മുമ്പും പലവട്ടം മാധവന്‍കുട്ടി ഫ്‌ളാറ്റില്‍ വന്നിട്ടുണ്ടെന്നാണ് സെക്യൂരിറ്റിക്കാരന്‍ പോലും മൊഴി കൊടുത്തിരിക്കുന്നത്. അടുത്തയിടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുകയും പെണ്‍കുട്ടി ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഏറ്റവും ശക്തമായിരുന്ന ഒരു പ്രണയത്തിന് ഇങ്ങനെ ഒരു ട്രാജഡിയുണ്ടായതിന്റെ ഞെട്ടലിലാണ് മാധവന്‍കുട്ടിയുടെ കൂട്ടുകാര്‍.

Top