പൂര്‍ണമായും കൊവിഡ് കാലത്ത് ചിത്രീകരിച്ച് പൂര്‍ത്തിയാക്കിയ ആദ്യ സിനിമ ‘ലവ്’ ഈ മാസം 15ന് തീയറ്ററുകളിലെത്തും. ഗള്‍ഫിലെ തീയറ്ററുകളിലാണ് ചിത്രം റിലീസാവുക. ചിത്രത്തിന്റെ നിര്‍മാതാവ് ആഷിഖ് ഉസ്മാനാണ് വിവരം അറിയിച്ചത്. ഇതോടെ ഇന്ത്യയ്ക്ക് പുറത്തെ തീയറ്ററുകളില്‍ ലോക്ക്ഡൗണിനു ശേഷം റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാവും ലവ്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും റിലീസ്. ഹോം സ്‌ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റും ഗോള്‍ഡന്‍ സിനിമയും ചേര്‍ന്നാണ് ചിത്രം ഗള്‍ഫില്‍ റിലീസ് ചെയ്യുക. മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഖാലിദ് റഹ്മാനാണ് ലവ് സംവിധാനം ചെയ്തിരിക്കുന്നത്. ജൂണ്‍ 22നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ജൂലായ് 15ന് ചിത്രീകരണം പൂര്‍ത്തിയായി.