ജംഷഡ്പൂര്‍: ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ പ്രണയ വിവാഹം വിട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് പതിനേഴ് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയും ആണ്‍കുട്ടിയും ആത്മഹത്യ ചെയ്തു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു ഇരുവരെയും ഗ്രാമത്തിലെ ആല്‍മരത്തില്‍ ഒരു സാരിയില്‍ ഒറ്റ കുരുക്കില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരുടെയും വിവാഹത്തിന് സമ്മതിക്കാത്തതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഒരേ ഗോത്രത്തില്‍പ്പെട്ടവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് ബന്ധുക്കള്‍ എതിര്‍ക്കുകയായിരുന്നു. ഇരുവരും ശനിയാഴ്ച രാത്രിതന്നെ ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് പറയുന്നത്.