കൊല്ലം:മകളെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ പെണ്‍കുട്ടിയുടെ പിതാവ് വെട്ടി പരിക്കേല്‍പ്പിച്ചു. അഞ്ചാലംമൂട് സ്വദേശി പ്രണവ് ലാലിനെയാണ് പെണ്‍കുട്ടിയുടെ പിതാവ് വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചത്. അക്രമം തടയാന്‍ ശ്രമിച്ച പ്രണവിന്റെ അമ്മയ്ക്കും പരിക്കേറ്റു.
യുവാവുമായി ഏറെ നാളായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടി. വീട്ടുകാരെ എതിര്‍ത്ത് കഴിഞ്ഞ ബുധാനാഴ്ച ഇരുവരും വിവാഹിതാരായി. ഇതില്‍ പ്രകോപിതനായിട്ടാണ് പെണ്‍കുട്ടിയുടെ പിതാവ് സോമസുന്ദരം പ്രണവ് ലാലിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചത്.
ഞായറാഴ്ച വൈകിട്ട് വീടിന് പുറത്തു നിന്ന പ്രണവ് ലാലിനെ ഇയാള്‍ വെട്ടുകയായിരുന്നു. വീട്ടിനുള്ളിലേക്ക് ഓടിക്കയറിയ പ്രണവിനെ വീട്ടിനുള്ളില്‍ വെച്ചും ഇയാള്‍ വെട്ടി. വയറിന്റെ ഭാഗത്തും ഇരു കൈകളിലും ഇയാള്‍ക്ക് വെട്ടേറ്റിട്ടുണ്ട്.
തടയാന്‍ ശ്രമിച്ച പ്രണവ് ലാലിന്റെ അമ്മ തങ്കമ്മയ്ക്കും വെട്ടേറ്റിറ്റുണ്ട്. ഇവരുടെ വിരലിലാണ് പരിക്കേറ്റത്. അഞ്ചാലംമൂട് പോലീസ് കേസെടുത്തു. സോമസുന്ദരത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്.