തന്റെ സൂപ്പര്‍ സ്റ്റാറിനോടുളള ഇഷ്ടം പറഞ്ഞ ഗോകുല്‍ സുരേഷിന്റെ കുറിപ്പ് വൈറലാകുന്നു

ലയാളികളുടെ പ്രിയതാരം സുരേഷ് ഗോപി സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേയ്ക്ക് ചുവടു വെച്ചപ്പോള്‍ മകന്‍ ഗോകുല്‍ സുരേഷ് ഗോപി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. അച്ഛന് കൊടുത്ത അതേ സ്വീകാര്യത തന്നെ പ്രേഷകര്‍ മകനും നല്‍കി. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്കു മടങ്ങി വരുകയാണ് സുരേഷ് ഗോപി.

മകന്‍ ഗോകുല്‍ സുരേഷ് ഗോപിയും ഒരുമിച്ചുള്ള ഫോട്ടോ സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരുന്നു.തന്റെ ചെറുപ്പത്തിലേ ഫോട്ടോയും ഗോകുലിന്റെ ഇപ്പഴത്തേ ഫോട്ടോയും ചേര്‍ത്താണ് സുരേഷ് ഗോപിയുടെ പോസ്റ്റ്. സുരേഷ് ഗോപിയുടെ അതേ പകര്‍പ്പ് തന്നെയാണ് ഫോട്ടോയില്‍ മകനും.അച്ഛന്‍ ഷെയര്‍ ചെയ്ത അതേ ഫോട്ടോയാണ് ഇപ്പോള്‍ മകനും പങ്കു വെച്ചിരിക്കുന്നത്.

‘അദ്ദേഹത്തെപ്പോലെ എനിക്കത്ര ഉയരമില്ല. സുരേഷ് ഗോപിയെന്ന ഇതിഹാസതാരത്തെപ്പോലെയുള്ള സിനിമാ ശരീരവുമല്ല എനിക്കുള്ളത്. എങ്കിലും ഈ ചിത്രങ്ങളില്‍ സാമ്യതകളുണ്ട്. അത് അങ്ങനെയായിരിക്കുമല്ലോ! എന്റെ സൂപ്പര്‍സ്റ്റാറിനോട് ഇഷ്ടം,’ എന്നാണ് ഫോട്ടോയ്ക്കു താഴേ ഗോകുല്‍ കുറിച്ചത്.ഈ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Top